Business
സ്വപ്‌നഗൃഹം ഓഫര്‍ സെയിലുമായി കോഴിക്കോട് ലുലുമാള്‍
വീടിന്റെ മൊഞ്ച് കൂട്ടാന്‍ മലബാറിന് തകര്‍പ്പന്‍ ഓഫര്‍

കോഴിക്കോട് | ഗൃഹോപകരണങ്ങളും വീട്ടിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും വമ്പിച്ച വിലക്കിഴിവില്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി ലുലുമാളില്‍ സ്വപ്‌നഗൃഹം ഓഫര്‍ സെയിലിന് തുടക്കമായി.
ഈ ഓഫറിലൂടെ വീട്ടുപകരണങ്ങള്‍ വിലക്കിഴിവില്‍ സ്വന്തമാക്കാന്‍ അവസരമൊരുങ്ങും. ഏഴിനു തുടങ്ങിയ സ്വപ്‌ന ഗൃഹം ഓഫര്‍ സെയില്‍ 16 വരെ നീണ്ട് നില്‍ക്കും. ടി വി, വാഷിങ് മിഷന്‍, റഫ്രിജറേറ്റര്‍ തുടങ്ങി വീട്ടുപകരങ്ങളുടെ കമനീയ ശേഖരം ഓഫര്‍ സെയിലില്‍ സ്വന്തമാക്കാം. കൂടാത നിത്യോപയോഗ സാധനങ്ങളും പഴം പച്ചക്കറി, പാല്‍ തുടങ്ങി ഗ്രോസറി ഉത്പന്നങ്ങളും കിഴിവ് വില്‍പനയിലൂടെ പര്‍ച്ചേഴ്‌സ് ചെയ്യാം.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് അടക്കമുള്ള എല്ലാ ഷോപ്പുകളിലും ഓഫറുകളോടെയുള്ള പര്‍ച്ചേയ്സ് സാധ്യമാകും. ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, ലാപ്ടോപ്, മൊബൈല്‍, ടി വി, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങള്‍ക്കും 50 ശതമാനം മുതല്‍ 70 ശതമാനം വരെ വിലക്കിഴിവില്‍ സ്വന്തമാക്കാം. കൂടാതെ നിത്യോപയോഗ സാധനങ്ങള്‍ ലുലു ഹൈപ്പറില്‍ നിന്ന് ഓഫര്‍ വിലയില്‍ വാങ്ങാനും അവസരമൊരുങ്ങും.
വീടിന്റെ മൊഞ്ച് കൂട്ടാനും മോടി പിടിപ്പിക്കാനും സാധിക്കുന്ന ഈ ഓഫര്‍കാലം മലബാറിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജപ്പെടുത്താന്‍ സാധിക്കും. ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങള്‍ക്ക് പുറമേ കുക്കറി ഉപകരണങ്ങളും, ലെതര്‍ബാഗ്, ഷൂ, കോസ്‌മെറ്റിക്‌സ് ഉത്പ്പന്നങ്ങള്‍ ഉള്‍പ്പടെ ഓഫര്‍ സെയിലൂടെ വാങ്ങാം. നല്ലൊരു വീട് അലങ്കരിക്കാന്‍ കഴിയുന്ന രീതിയില്‍ ബജറ്റില്‍ ഒതുങ്ങുന്ന വിലയില്‍ സ്വപ്‌ന ഭവനം അലങ്കരിക്കാന്‍ ഓഫറിലൂടെ സാധിക്കും.