Saudi Arabia
ലുലു ഇനി പുണ്യനഗരമായ മക്കയിലും; ആദ്യ സ്റ്റോര്‍ തുറന്നു
ആഗോളതലത്തില്‍ 250ആമത്തെ സ്റ്റോറാണ് മക്കയിലേത്
റിയാദ് | ഹജ്ജ് ഉംറ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനെത്തുന്നന്ന തീര്‍ത്ഥാടകര്‍ക്ക് കൂടി സൗകര്യപ്രദമായി മക്കയില്‍ പുതിയ ലുലു സ്റ്റോര്‍ തുറന്നു. ജബല്‍ ഒമറില്‍ മസ്ജിദ് അല്‍ ഹറാമിന് സമീപമാണ് പുതിയ ലുലു. മക്കയിലെ പ്രദേശവാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഉന്നത ഗുണനിലവാരമുള്ള ലോകോത്തര ഉത്പന്നങ്ങള്‍ ഉറപ്പാക്കുന്നതാണ് പുതിയ ലുലു സ്റ്റോര്‍. 24 മണിക്കൂറും ലുലു തുറന്ന് പ്രവര്‍ത്തിക്കും. അവശ്യവസ്തുക്കള്‍ അടക്കം സുഗമമായി ലുലുവിലെത്തി വാങ്ങാനാകും.
ജബല്‍ ഒമര്‍ ഡെവലപ്മെന്റ് കമ്പനി ലീസിംഗ് മാനേജര്‍ സഹേര്‍ അബ്ദുള്‍മജീദ് ഖാന്‍ മക്കയിലെ ലുലു സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജബല്‍ ഒമര്‍ ഡെവലപ്മെന്റ് കമ്പനി ചീഫ് അസറ്റ് മാനേജ്മെന്റ് ഓഫീസര്‍ സമീര്‍ സബ്ര, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്റഫ് അലി എം.എ., ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്, ലുലു സൗദി വെസ്റ്റേണ്‍ പ്രൊവിന്‍സ് റീജിയണല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദ് അലി തുടങ്ങിയവര്‍ ചടങ്ങില്‍ ഭാഗമായി. പുണ്യനഗരമായ മക്കയിലേക്ക് കൂടി ലുലുവിന്റെ സാന്നിദ്ധ്യം വിപുലീകരിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും പ്രദേശവാസികള്‍ക്കും ആഗോള ഷോപ്പിങ്ങ് അനുഭവമാണ് ലുലു നല്‍കുകയെന്നും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ പറഞ്ഞു. ലോകത്തെ വിവിധയിടങ്ങളിലുള്ള മികച്ച ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത ലുലു ഉറപ്പാക്കുന്നുണ്ടെന്നും തീര്‍ത്ഥാടകര്‍ക്ക് അടക്കം ഏറ്റവും മികച്ച സേവനം നല്‍കുകയാണ് ലുലുവിന്റെ ദൗത്യമെന്നും അദേഹം കൂട്ടിചേര്‍ത്തു.