Business
ലുലു കുവൈത്തില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു
കുവൈത്തിലെ ലുലുവിന്റെ 14ാമത് ഹൈപ്പര്‍ മാര്‍ക്കറ്റാണിത്.
കുവൈത്ത് സിറ്റി | പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് സബാഹിയയില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു. കുവൈത്തിലെ ലുലുവിന്റെ 14ാമത് ഹൈപ്പര്‍ മാര്‍ക്കറ്റാണിത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി, കുവൈത്തിലെ യു എ ഇ അംബാസഡര്‍ ഡോ. മതര്‍ ഹമീദ് അല്‍ നെയാദി എന്നിവരുടെ സാന്നിധ്യത്തില്‍ കുവൈത്ത് ആസൂത്രണ-വികസന സുപ്രീം കൗണ്‍സില്‍ അസി. സെക്രട്ടറി ജനറല്‍ അഹമ്മദ് ഗൈദ് അല്‍ എനൈസി പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു.
കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വക, ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ മനേലിസി ഗെംഗെ, ബ്രിട്ടീഷ് അംബാസഡര്‍ ബെലിന്‍ഡ ലൂയിസ്, റൊമാനിയന്‍ അംബാസഡര്‍ മുഗുരെല്‍ ലോണ്‍ സ്റ്റാനെകു, ഒമാനി അംബാസഡര്‍ സാലിഹ് അമര്‍ അല്‍ ഖറൂസി, മ്യാന്‍മര്‍ അംബാസഡര്‍ ഓങ് ഗ്യാവ് തു, നയതന്ത്രജ്ഞര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ്, ലുലു കുവൈത്ത് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, റീജ്യണല്‍ ഡയറക്ടര്‍ ശ്രീജിത്ത്, മറ്റു മുതിര്‍ന്ന മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തു.
സൗത്ത് സബാഹിയ ബ്ലോക്ക്-1ല്‍ വെയര്‍ ഹൗസ് മാളിലാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്. 48,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പുതിയ പഴങ്ങള്‍, പച്ചക്കറികള്‍, പലചരക്ക്, ഭക്ഷണം, ഭക്ഷ്യേതര ഇനങ്ങള്‍, ആരോഗ്യ സൗന്ദര്യ ഉത്പന്നങ്ങള്‍, മാംസം, സമുദ്രവിഭവങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, സീസണല്‍ പാര്‍ട്ടി സപ്ലൈസ്, ഇലക്ട്രോണിക്, മൊബൈലുകള്‍, വാച്ചുകള്‍, അനുബന്ധ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കളും പെര്‍ഫ്യൂമുകളും എന്നിവയും മികച്ച നിലവാരമുള്ളവ മിതമായ വിലയില്‍ സ്വന്തമാക്കാം. ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം നല്‍കാനുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പ്രതിബദ്ധതയുടെ തുടര്‍ച്ചയായാണ് പുതിയ ഔട്ട്ലെറ്റ് തുറന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.