Connect with us

KERALA BLASTERS

കലാശപ്പോരില്‍ ബ്ലാസ്റ്റേഴ്‌സിനെ ലൂണ തന്നെ നയിക്കും; സഹല്‍ ഇല്ല

മലയാളി താരം കെ പി രാഹുല്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്.

Published

|

Last Updated

പനാജി | അഭ്യൂഹങ്ങള്‍ക്ക് അറുതി വരുത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ ലൈന്‍ അപ്പ് പുറത്ത്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കും. അതേസമയം, രണ്ടാം പാദ സെമിയിലേത് പോലെ ഫൈനലിലും സഹല്‍ അബ്ദുസ്സമദ് കളിക്കില്ല. ആദ്യ പാദ സെമിയിൽ സഹലാണ് വിജയഗോൾ നേടിയിരുന്നത്.

കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിന് കോച്ച് മാത്രം വന്നതിനെ തുടര്‍ന്നാണ് ലൂണ പരുക്കാണെന്നും കളിക്കില്ലെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നത്. ഇതിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് അനുകൂലികള്‍ വലിയ നിരാശയിലായിരുന്നു. കളിയുടെ ഗതി തന്നെ മാറ്റിമറിക്കുന്ന മിന്നല്‍ ഗോളുകളുടെ ആശാനായ ലൂണ കളിച്ചില്ലെങ്കില്‍ അത് കപ്പടിക്കുന്നതിനെ തന്നെ ബാധിക്കുമെന്നതിനാലായിരുന്നു ഈ നിരാശ.

എന്നാല്‍, ലൂണ കളിക്കുമെന്ന് ഉറപ്പായതോടെ കളിപ്രേമികളുടെ ആവേശം വാനോളമുയര്‍ന്നു. മലയാളി താരം കെ പി രാഹുല്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. അല്‍വാരോ വാസ്‌കസും ഖബ്രയും ഗില്ലും സന്ദീപും ഡയസും ലെസ്‌കോവിച്ചുമെല്ലാം ആദ്യ ഇലവനിലുണ്ട്.

---- facebook comment plugin here -----

Latest