Kerala
ഒറ്റയ്ക്കു കഴിഞ്ഞിരുന്ന വയോധിക വീടിനു മുമ്പില്‍ മരിച്ച നിലയില്‍
ബാലരാമപുരം വെടിവച്ചാന്‍ കോവില്‍ മേടവിള സജു ഭവനില്‍ ഗോമതി (80) ആണ് മരിച്ചത്.
തിരുവനന്തപുരം | വയോധികയെ വീടിനു മുമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരം വെടിവച്ചാന്‍ കോവില്‍ മേടവിള സജു ഭവനില്‍ ഗോമതി (80) ആണ് മരിച്ചത്.
സ്പിന്നിങ് മില്‍ ജീവനക്കാരനായിരുന്ന ഇവരുടെ ഭര്‍ത്താവ് കൃഷ്ണന്‍ നാടാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അപകടത്തില്‍ മരിച്ചിരുന്നു. സാജു, ബിന്ദു, പ്രീജ എന്നിവരാണ് മക്കള്‍. ഇതില്‍ സാജുവും അപകടത്തില്‍ മരിച്ചു.
വര്‍ഷങ്ങളോളമായി ഒറ്റയ്ക്കാണ് ഗോമതി കഴിഞ്ഞിരുന്നത്. മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്.
---- facebook comment plugin here -----