National
ഗാനരചയിതാവ് കബിലന്റെ മകള്‍ ആത്മഹത്യ ചെയ്ത നിലയില്‍
ഫാഷന്‍ ഡിസൈനറും എഴുത്തുകാരിയുമാണ്
ചെന്നൈ | തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്റെ മകള്‍ തൂരിഗൈ (28) യെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അരുമ്പാക്കം എം എം ഡി എ കോളനി തിരുപ്പൂര്‍ കുമാരന്‍ സ്ട്രീറ്റിലെ വീട്ടിലെ മൂന്നാംനിലയിലെ മുറിയിലാണ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയത്.
എം ബി എക്കാരിയായ തൂരിഗൈ ഫാഷന്‍ ഡിസൈനറും എഴുത്തുകാരിയുമാണ്. സ്ത്രീകള്‍ക്കായി ഡിജിറ്റല്‍ മാസികയും പുറത്തിറക്കുന്നുണ്ട്. ഇതിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മദ്രാസ് ഐ ഐ ടിയില്‍ അവാര്‍ഡുദാനച്ചടങ്ങ് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു
---- facebook comment plugin here -----