Connect with us

Kerala

എം മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

സെക്രട്ടേറിയറ്റ് തീരുമാനം  ജില്ലാ സമ്മേളനം ഏകകണ്ഠമായി അംഗീകരിക്കുകായിരുന്നു.

Published

|

Last Updated

കോഴിക്കോട്  \ എം മെഹബൂബിനെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ്. വടകരയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് മെഹബൂബിനെ തല്‍സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. കോഴിക്കോട് ജില്ലാ ബേങ്ക് പ്രസിഡന്റായും ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സെക്രട്ടറി സ്ഥാനത്തേക്ക് എം മെഹബൂബിന്റെ പേര് നിര്‍ദേശിച്ചത്. സെക്രട്ടേറിയറ്റ് തീരുമാനം  ജില്ലാ സമ്മേളനം ഏകകണ്ഠമായി അംഗീകരിക്കുകായിരുന്നു.

നേരത്തെ കൊടുവള്ളി നിയോജകമണ്ഡലത്തില്‍ മത്സരിച്ചിരുന്നെങ്കിലും മുസ്ലീം ലീഗ സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു.് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിപിഎം ബാലുശേരി ഏരിയാ സെക്രട്ടറി എന്നി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്

നിലവിലെ ജില്ല സെക്രട്ടറിയായ പി മോഹനന്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുകയായിരുന്നു.


Latest