Connect with us

Kerala

കേരളത്തില്‍ എം പോക്‌സ്; മലപ്പുറം സ്വദേശിയുടെ പരിശോധനാ ഫലം പോസിറ്റീവ്

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

Published

|

Last Updated

മലപ്പുറം | കേരളത്തില്‍ ആദ്യമായി എം പോക്‌സ് രോഗബാധ സ്ഥിരീകരിച്ചു. ദുബെെയില്‍ നിന്നെത്തിയ മലപ്പുറം എടവണ്ണ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാജ്യത്ത് രണ്ടാമത്തെ എം പോക്സ് കേസാണിത്.

യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. രോഗബാധ സംശയിച്ചതിനെ തുടർന്ന് ഇദ്ദേഹം മുൻകരുതൽ എടുത്തിരുന്നു. അതിനാൽ രോഗവ്യാപന സാധ്യത കുറവാണ്.

മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി മന്ത്രി വീണ ജോർജ് അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ വിവിധ ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മങ്കിപോക്സ്: അറിയേണ്ടതെല്ലാം… 

Latest