Connect with us

m sivasankar

എം ശിവശങ്കര്‍ സ്‌പോര്‍ട്‌സ്, യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി

നീണ്ട സസ്‌പെന്‍ഷന് ശേഷം ഇന്ന് തിരിച്ചെത്തിയ ശിവശങ്കറിന് പുതിയ പദവി

Published

|

Last Updated

തിരുവനന്തപുരം | സസ്‌പെന്‍ഷനില്‍ നിന്നും തിരിച്ചെത്തിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പുതിയ പദവിയായി. സ്‌പോര്‍ട്‌സ്, യുവജന ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയാണ് അദ്ദേഹത്തിന് നല്‍കിയത്.

സ്വര്‍ണക്കടത്ത് ആരോപത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സസ്‌പെന്‍ഷനിലായിരുന്ന ശിവശങ്കര്‍ ഐ എ എസ് സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് സെക്രട്ടേറിയറ്റിലെത്തിയത്. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

 

 

 

Latest