Malappuram
മഅദിന്‍ സൈമാജിക്കോ കോണ്‍വെക്കേഷന്‍ പ്രൗഢമായി; വിദ്യാര്‍ഥികള്‍ അഭിരുചിക്കൊത്ത മേഖലകള്‍ കണ്ടെത്തണം:ജില്ലാ കലക്ടര്‍
മലപ്പുറത്തെ വിദ്യാഭ്യാസ രംഗത്തുള്ള അഭിമാനകരമായ മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണെന്നും മലപ്പുറത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ മഅദിന്‍ അക്കാദമി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു

മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള മെഡിക്കല്‍ എഞ്ചിനീയറിംഗ് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ സൈടെകില്‍ നിന്നും സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രമായ മാജിക്സില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ കോണ്‍വെക്കേഷന്‍ ശ്രദ്ധേയമായി.
ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് ഐ.എ.എസ് ഉദ്ഘാടനം നിര്‍വഹിച്ചു.
മലപ്പുറത്തെ വിദ്യാഭ്യാസ രംഗത്തുള്ള അഭിമാനകരമായ മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണെന്നും മലപ്പുറത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ മഅദിന്‍ അക്കാദമി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അവരുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളാണ് തെരഞ്ഞെടുക്കേണ്ടതെന്നും പോസിറ്റീവായ ചിന്തകളാണ് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ സന്ദേശം നല്‍കി. ചടങ്ങില്‍ സിവില്‍ സര്‍വീസ് രംഗത്തും മെഡിക്കല്‍ എഞ്ചിനീയറിംഗ് രംഗത്തും മികവ് തെളിയിച്ചവര്‍ക്ക് അവാര്‍ഡ് ദാനം നടത്തി.
പാരന്റിംഗ് സെഷനില്‍ ഫറൂഖ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ എം ശരീഫ് ക്ലാസെടുത്തു. പരിപാടിയില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, പരി മാനുപ്പ ഹാജി, ദുല്‍ഫുഖാറലി സഖാഫി, സൈതലവി സഅദി, സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം, സ്വാലിഹ് കൊണ്ടോട്ടി, ഇസ്മാഈല്‍ രാമനാട്ടുകര, ഒസീം കോഴിക്കോട്, ഹാബില്‍ കൊണ്ടോട്ടി, നുസൈഫ് അദനി, ജൗഹര്‍ അദനി, നൗഫല്‍ അദനി, അ്ബ്ദുല്‍ ഗനിയ്യ് അദനി എന്നിവര്‍ പ്രസംഗിച്ചു.