Malappuram
മഅ്ദിന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് പ്രൗഢ സമാപനം
വിദ്യാര്‍ഥി കാലം ഏറ്റവും മനോഹരമാകുന്നതും പൂര്‍ണത കൈവരിക്കുന്നതും സര്‍ഗാത്മക പ്രകടനങ്ങളിലൂടെയാണെന്നും ഇത്തരത്തില്‍ ആര്‍ജിച്ചെടുക്കുന്ന കഴിവുകളുടെ ഫലമാണ് നല്ലൊരു പ്രതിഭയെന്നും സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.
മഅ്ദിന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ സമാപന സംഗമം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം | ‘ബിറ്റ്വീന്‍ തെ ലൈന്‍സ്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച മഅ്ദിന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് (എം ലിറ്റ്) പ്രൗഢ സമാപനം. സമാപന സംഗമം സമസ്ത സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി കാലം ഏറ്റവും മനോഹരമാകുന്നതും പൂര്‍ണത കൈവരിക്കുന്നതും സര്‍ഗാത്മക പ്രകടനങ്ങളിലൂടെയാണെന്നും ഇത്തരത്തില്‍ ആര്‍ജിച്ചെടുക്കുന്ന കഴിവുകളുടെ ഫലമാണ് നല്ലൊരു പ്രതിഭയെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന എം ലിറ്റില്‍ 140 മത്സര ഇനങ്ങളിലായി 4,000 പ്രതിഭകളാണ് മാറ്റുരച്ചത്.
വിവിധ കാറ്റഗറികളിലായി നടന്ന മത്സരത്തില്‍ പ്രൈമറി സോണില്‍ യഥാക്രമം മഅ്ദിന്‍ അറബിക് വില്ലേജ്, മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ്, റിബാതുല്‍ ഖുര്‍ആന്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനവും സ്‌കൂള്‍ സോണില്‍ മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ്, സ്‌കൂള്‍ ഓഫ് എക്‌സലന്‍സ്, അറബിക് വില്ലേജ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനവും സെക്കന്‍ഡറി എ സോണില്‍ കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് എജ്യുപാര്‍ക്ക്, കോളജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വ പെരുമ്പറമ്പ്, കോളജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ഫോര്‍ ഹുഫ്ഫാസ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനവും സെക്കന്‍ഡറി സോണ്‍ ബിയില്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സ്, അറബിക് വില്ലേജ്, മോഡല്‍ അക്കാദമി യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനവും ബാച്ചിലേഴ്‌സ് സോണില്‍ മോഡല്‍ അക്കാദമി, കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് എജ്യുപാര്‍ക്ക്, കോളജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വ പെരുമ്പറമ്പ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനവും മാസ്റ്റേഴ്‌സ് സോണില്‍ യഥാക്രമം കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് എജ്യുപാര്‍ക്ക്, കോളജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വ പെരുമ്പറമ്പ്, സാദാത്ത് അക്കാദമി യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ബാച്ചിലര്‍ സോണില്‍ മത്സരിച്ച മോഡല്‍ അക്കാദമിയിലെ അനസ് ചുണ്ടമ്പറ്റ എം ലിറ്റ് ചാമ്പും (കലാപ്രതിഭ), പ്രൈമറി സോണില്‍ മത്സരിച്ച അറബിക് അക്കാദമിയിലെ സ്വലാഹുദ്ധീന്‍ കൈസ് ഫൈസല്‍ എം ലിറ്റ് ലോറേറ്റുമായി (സര്‍ഗ പ്രതിഭ).
സമാപന സംഗമത്തില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുന്നാസിര്‍ അഹ്സനി കരേക്കാട്, അബൂബക്കര്‍ സഖാഫി അരീക്കോട്, ശഫീഖ് മിസ്ബാഹി, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, സൈതലവി സഅദി, ദുല്‍ഫുഖാര്‍ അലി സഖാഫി, ബശീര്‍ സഅദി വയനാട്, പ്രസംഗിച്ചു.