Connect with us

From the print

മികവാർന്ന പ്രകടനവുമായി മഅ്ദിൻ വിദ്യാർഥികൾ

അറബിക് സംഭാഷണത്തിൽ ഇതേ സ്‌കൂളിലെ എം ടി മുഹമ്മദ് റഫീഖും എ മുഹമ്മദ് റബാഹും എ ഗ്രേഡോടെ വിജയികളായി

Published

|

Last Updated

നന്തപുരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മലപ്പുറം മഅ്ദിൻ അക്കാദമിയുടെ പെരുമ വിളിച്ചോതി കലാപ്രതിഭകൾ. ഹൈസ്‌കൂൾ വിഭാഗം ഖുർആൻ പാരായണത്തിൽ മേൽമുറി മഅ്ദിൻ എച്ച് എസ് എസിലെ കെ പി മുഹമ്മദ് സവാദ് എ ഗ്രേഡ് നേടി.

മഅ്ദിൻ ഹിഫ്ള് ഖുർആൻ കോളജ് വിദ്യാർഥി കൂടിയാണ് സവാദ്. പുളിക്കൽ വലിയപറമ്പ് കുടുക്കിൽ പൂളക്കത്തടം ബശീർ- ഖദീജ ദമ്പതികളുടെ മകനാണ്.അറബിക് സംഭാഷണത്തിൽ ഇതേ സ്‌കൂളിലെ എം ടി മുഹമ്മദ് റഫീഖും എ മുഹമ്മദ് റബാഹും എ ഗ്രേഡോടെ വിജയികളായി.

ഉമ്മയും മകനും തമ്മിൽ ലഹരിയെ കുറിച്ച് സംസാരിക്കുന്നതാണ് ഇവർ അരങ്ങിലെത്തിച്ചത്. റഫീഖ് എടക്കര മൂന്നാംതൊടിക അബൂബക്കർ സുഹ്‌രി- ഖമറുന്നിസ ദമ്പതികളുടെയും റബാഹ് കോട്ടപ്പുറം ആനാംകടവിൽ ഫഹാറുൽ അമീൻ അഹ്‌സനി- ഉമ്മുകുത്സു ദമ്പതികളുടെയും മകനാണ്.

Latest