Connect with us

Malappuram

മഅ്ദിന്‍ സ്വലാത്ത് ആത്മീയ സംഗമവും ആണ്ട് നേര്‍ച്ചയും ഇന്ന് സ്വലാത്ത് നഗറില്‍

അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

മലപ്പുറം| മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇന്ന്  സ്വലാത്ത് നഗറില്‍ സ്വലാത്ത് ആത്മീയ സംഗമവും ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ് (റ) ആണ്ട് നേര്‍ച്ചയും നടക്കും. വൈകുന്നേരം ആറിന് ആരംഭിക്കുന്ന പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ശൈഖുന്നുജൂം പെരുമുഖം ബീരാന്‍ കോയ മുസ്‌ലിയാര്‍ എന്നിവരുടെ അനുസ്മരണവും ചടങ്ങില്‍ നടക്കും.

മൗലിദ് പാരായണം, സ്വലാത്തുന്നാരിയ്യ, മുള്രിയ്യ, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം, തഹ്ലീല്‍, പ്രാര്‍ഥന എന്നിവ നടക്കും. പരിപാടിക്ക് എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് അന്നദാനവും ഉണ്ടായിരിക്കും.

പരിപാടിയില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹബീബ് തുറാബ് തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിക്കും.