Connect with us

Malappuram

മഅ്ദിന്‍ അപ്‌ഡേറ്റ്‌സ്; പുതിയ ലോഗോ പ്രകാശനം ചെയ്തു

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു.

Published

|

Last Updated

മഅ്ദിന്‍ അപ്ഡേറ്റ്സിന്റെ പുതിയ ലോഗോ പ്രകാശനം ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.

മലപ്പുറം | മഅ്ദിന്‍ അപ്‌ഡേറ്റ്‌സിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു.

ഹാജി ആദം റിച്ച്മാന്‍ (പ്രൊഫ. യു എം കെ, മലേഷ്യ), ഹാജി അബ്ദുല്‍ റസാഖ് ബിന്‍ ഇസ്മാഈല്‍ (ഫൗണ്ടര്‍ ആന്‍ഡ് സി ഇ ഒ നബവി ഗാര്‍ഡന്‍ ഇന്റര്‍ഗ്രേറ്റഡ് ഇസ്‌ലാമിക് സ്‌കൂള്‍, മലേഷ്യ), ഇസ്മാഈല്‍ ഹാജി, നജ്മുദ്ദീന്‍ പുതിയങ്ങാടി (സെക്രട്ടറി, മഅ്ദിന്‍ ദുബൈ കമ്മിറ്റി), അഹ്മദ് ഹാജി വണ്ടിച്ചാല്‍ സംബന്ധിച്ചു.

മഅ്ദിന്‍ അക്കാദമിയുടെ വാര്‍ത്തകളും സ്റ്റോറികളും ജനഹൃദയങ്ങളിലേക്കെത്തിക്കുന്നതിന് ഒരുക്കിയ പദ്ധതിയാണ് മഅ്ദിന്‍ അപ്‌ഡേറ്റ്‌സ്.

 

Latest