Connect with us

Kerala

എം.എ. മുഹമ്മദ് ജമാല്‍ അന്തരിച്ചു

വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥാപക നേതാവാണ് അദ്ദേഹം.

Published

|

Last Updated

കല്‍പറ്റ| വയനാട് മുസ്‌ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറിയും മുസ്‌ലിംലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന എം.എ. മുഹമ്മദ് ജമാല്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥാപക നേതാവാണ് അദ്ദേഹം.

1967ല്‍ മുക്കം യതീംഖാനയുടെ ശാഖയായി മുട്ടില്‍ ഡബ്ല്യു.എം.ഒ ആരംഭിച്ചത് മുതല്‍ അതുമായി ബന്ധപ്പെട്ട്  എം.എ. മുഹമ്മദ് ജമാല്‍ പ്രവര്‍ത്തിച്ചു വരുന്നു. 1976 ല്‍ ഡബ്ല്യു.എം.ഒയുടെ ജോയിന്റ് സെക്രട്ടറിയും 1988 മുതല്‍ ജനറല്‍ സെക്രട്ടറിയായും ചുമതല വഹിക്കുന്നുണ്ട്.

ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ 4 മണി വരെ വയനാട് മുട്ടില്‍ യത്തീംഖാനയില്‍ മയ്യിത്ത് കാണാന്‍ സൗകര്യമൊരുക്കും. വൈകീട്ട് നാലുമണിക്ക് യതീംഖാനയില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. ആറ് മണിക്ക് സുല്‍ത്താന്‍ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളില്‍ മൃതദേഹം കാണാന്‍ സൗകര്യമൊരുക്കും. രാത്രി 7.30ന് സുല്‍ത്താന്‍ബത്തേരി വലിയ ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരവും തുടര്‍ന്ന് ചുങ്കം മൈതാനിയില്‍ ഖബറടക്കവും നടക്കും.

പിതാവ്: അബ്ദു റഹീം അധികാരി. മാതാവ്: കദീജ ഹജ്ജുമ്മ. ഭാര്യ: നഫീസ പുനത്തില്‍. മക്കള്‍: അഷ്‌റഫ്, ജംഹര്‍, ഫൗസിയ, ആയിശ.