Malappuram
എം എ ഉസ്താദിന്റെ ലോകം: അക്കാദമിക് കോണ്‍ഫറസ് ജനുവരി ഒന്നിന് മഞ്ചേരിയില്‍
സുന്നി പ്രസ്ഥാനത്തെ ഇന്നലെകളില്‍ ജീവസുറ്റതാക്കിയ ധൈഷണിക പ്രതിഭയായ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വൈവിധ്യമാര്‍ന്ന കര്‍മ്മമണ്ഡലം പുതു തലമുറക്ക് പകര്‍ന്ന് നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി നടത്തുന്നത്.
മലപ്പുറം | കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്‌കാരികം വകുപ്പിന് കീഴിലായി എം എ ഉസ്താദിന്റെ ലോകം അക്കാദമിക് കോണ്‍ഫറസ് ജനുവരി ഒന്നിന് മഞ്ചേരിയില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണിവരെ മഞ്ചേരി ഹികമിയ്യ കാമ്പസിലാണ് പരിപാടി.
സുന്നി പ്രസ്ഥാനത്തെ ഇന്നലെകളില്‍ ജീവസുറ്റതാക്കിയ ധൈഷണിക പ്രതിഭയായ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വൈവിധ്യമാര്‍ന്ന കര്‍മ്മമണ്ഡലം പുതു തലമുറക്ക് പകര്‍ന്ന് നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി നടത്തുന്നത്. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം വിദ്യാഭ്യാസരംഗത്തുണ്ടായ മാറ്റത്തെ തുടര്‍ന്ന് അരക്ഷിതാവസ്ഥയിലായ മുസ്ലിം ഉമ്മത്തിന്റെ മത പഠനത്തിന് ലോകത്തിന് തന്നെ മാതൃകയാകും വിധം ബദല്‍ സംവിധാനം ഒരുക്കി മാതൃക കാണിച്ച എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ രചനാ ലോകം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പരിഷ്‌ക്കാരങ്ങളും, ആത്മീയ സഞ്ചാരം, പ്രസ്ഥാന ജീവിതം എന്നീ മേഖലകളില്‍ ഇഴകീറിയ അന്വേഷണവും പഠനവും സാധ്യമാക്കുന്ന പ്രമുഖരുടെ പ്രബന്ധാവതരണം നടക്കും.
ജില്ലയിലെ 21 സോണുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരും ശരീഅത്ത്, ദഅ്വ കോളേജുകളില്‍ നന്നുള്ള വിദ്യാര്‍ത്ഥികളും പഠനതല്‍പരരുമായവരില്‍ നിന്നുമുള്ള 200 പേര്‍ക്കാണ് പങ്കെടുക്കുന്നതിനുള്ള അവസരം. പ്രവേശനം 50 രൂപ അടച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഇതു സംബന്ധിച്ച് നടന്ന സംസ്‌കാരികം വകുപ്പു യോഗത്തില്‍ കെ എം യൂസുഫ് ബാഖവി മാറഞ്ചേരി അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പി.എം. മുസ്തഫ കോഡൂര്‍ , കെ പി ജമാല്‍ കരുളായി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സി.കെ യു മൗലവി മോങ്ങം, ബശീര്‍ ഹാജി പടിക്കല്‍ ,എ സി കെ പാങ്ങ് സംബന്ധിച്ചു.