Kerala
ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷകയായ ബിജിയെ തേടി എം എ യൂസഫലി എത്തി
കുടുംബത്തിനൊപ്പം അല്‍പ സമയം ചിലവഴിച്ച ശേഷമാണ് യൂസഫലി മടങ്ങിയത്.
കൊച്ചി | താന്‍ സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പെട്ടയുടനെ സമയോചിതമായി രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത വനിതാ പോലീസ് ഓഫിസറുടെ വീട്ടില്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫ് അലി എത്തി. രാവിലെ പതിനൊന്നോടെയായിരുന്നു സന്ദര്‍ശനം. കൊച്ചി പനങ്ങാട് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എ വി ബിജിയുടെ വീട്ടിലാണ് നന്ദി അറിയിക്കാന്‍ പാരിതോഷികങ്ങളുമായി യൂസഫ് അലി എത്തിയത്. കുടുംബത്തിനൊപ്പം അല്‍പ സമയം ചിലവഴിച്ച ശേഷമാണ് യൂസഫലി മടങ്ങിയത്.
യൂസഫലിയും ഭാര്യയും പൈലറ്റുമുള്‍പ്പെടെ ആറു പേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് കുഫോസ് ക്യാമ്പസില്‍ ഇറക്കാന്‍ കഴിയാതിരുന്ന ഹെലികോപ്ടര്‍ ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു.
ഹെലികോപ്റ്റര്‍ പനങ്ങാട്ട് ചതുപ്പില്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനം ഏറെ അഭിനന്ദിക്കപ്പെട്ടിരുന്നു