Uae
പുതിയ ഭരണാധികാരികള്‍ക്ക് അഭിനന്ദനവുമായി എം എ യൂസഫലി
പുതുതായി നിയമിതരായ ഭരണാധികാരികള്‍ യു എ ഇ ക്ക് മുതല്‍ക്കൂട്ടാകുമെന്നും രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്നും യൂസഫലി.
അബൂദബി | യു എ ഇയില്‍ പുതുതായി നിയമിതരായ ഭരണാധികാരികളെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അഭിനന്ദിച്ചു. യു എ ഇ വൈസ് പ്രസിഡന്റായി നിയമിതനായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബൂദബി കിരീടാവകാശിയായി നിയമിതനായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബൂദബി ഉപഭരണാധികാരിയായി നിയമിതരായ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് തനൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരെയാണ് യൂസഫലി അഭിനന്ദിച്ചത്.
പുതുതായി നിയമിതരായ ഭരണാധികാരികള്‍ യു എ ഇ ക്ക് മുതല്‍ക്കൂട്ടാകുമെന്നും രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്നും യൂസഫലി പറഞ്ഞു.
യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികള്‍ രാജ്യത്തെ പുരോഗതിയിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.