Connect with us

kodiyeri Balakrishnan

കോടിയേരിയുമായി ദീർഘകാല സഹോദര ബന്ധമെന്ന് എം എ യൂസഫലി

സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ അബുദാബി പോലീസ് ആസ്ഥാനം സന്ദർശിക്കുകയും അവരുമായി ചേർന്നുള്ള സംയുക്ത പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും ഓർക്കുന്നു.

Published

|

Last Updated

അബുദബി | കേരള രാഷ്ട്രീയ രംഗത്തെ നിസ്വാർഥ സേവകനായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ അപ്രതീക്ഷിത നിര്യാണം ഏറെ വേദനയോടും ദുഃഖത്തോടെയുമാണ് ശ്രവിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. നിയമസഭാ സമാജികൻ, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാർട്ടി സെക്രട്ടറി  എന്നീ നിലകളിൽ അദ്ദേഹത്തിൻ്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമായിരുന്നു.

ദീർഘകാലമായുള്ള സഹോദര ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് വെച്ച് അദ്ദേഹത്തെ കണ്ട് സംസാരിച്ചിരുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ അബുദാബി പോലീസ് ആസ്ഥാനം സന്ദർശിക്കുകയും അവരുമായി ചേർന്നുള്ള സംയുക്ത പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും ഓർക്കുന്നു. കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----

Latest