Connect with us

maadin able world

അന്ധതയെ തോല്‍പ്പിച്ച് മഅദിന്‍ പൂര്‍വ വിദ്യാര്‍ഥിക്ക് ജെ ആര്‍ എഫ് നേട്ടം

അക്കാദമിക്ക് പിന്തുണ നല്‍കിയത് മഅദിന്‍ ഏബ്ള്‍ വേള്‍ഡായിരുന്നു.

Published

|

Last Updated

മലപ്പുറം | അന്ധതയുടെ അതിര്‍വരമ്പിനെ ഭേദിച്ച് മഅദിന്‍ ദഅവാ കോളേജ് പൂര്‍വ വിദ്യാര്‍ഥി നാസിഹ് അദനിക്ക് സ്വപ്ന നേട്ടം. യു ജി സി നെറ്റ് പരീക്ഷയിൽ ജെ ആര്‍ എഫ് ഫെലോഷിപ്പാണ് നാസിഹ് നേടിയത്. എസ് എസ് എല്‍ സിക്ക് ശേഷം മഅദിന്‍ അക്കാദമിയില്‍ ചേര്‍ന്ന നാസിഹിന് അക്കാദമിക്ക് പിന്തുണ നല്‍കിയത് മഅദിന്‍ ഏബ്ള്‍ വേള്‍ഡായിരുന്നു.

കാഴ്ചയെ പരിമിതിയായി സമീപിക്കുന്നതിന് പകരം ശാസ്ത്രീയമായ പഠന രീതിയാണ് മഅദിന്‍ ഏബ്ള്‍ വേള്‍ഡ് മുന്നോട്ട് വെക്കുന്നത്. ഒമ്പത് വര്‍ഷത്തെ ദഅവ സമന്വയ വിദ്യാഭ്യാസത്തിലൂടെ മത വിദ്യാഭ്യാസം നേടി. ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ഇന്ത്യന്‍ പശ്ചാത്തലത്തിലെ സാമൂഹിക മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ഗവേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് നാസിഹ് ഉദ്ദേശിക്കുന്നത്. മതാധ്യാപനത്തോടൊപ്പം കോളേജ് ലക്ചറാവുകയാണ് ആഗ്രഹം.

കണ്ണമംഗലം സ്വദേശി അബ്ദുന്നാസര്‍ – സ്വഫിയ ദമ്പതികളുടെ മകനാണ്. മികച്ച നേട്ടം കൈവരിച്ച നാസിഹ് അദനിയെ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.

Latest