Malappuram
മഅദിന്‍ മൗലിദ് ജല്‍സക്ക് തുടക്കമായി
മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ എല്ലാ ദിവസവും രാവിലെ 5.30 മുതല്‍ പ്രഭാത മൗലിദ് സദസ്സ് നടക്കും

പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1499-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅദിന്‍ അക്കാദമിക്ക് കീഴില്‍ 40 ദിവസം നീണ്ടുനില്‍ക്കുന്ന മൗലിദ് ജല്‍സ സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം | പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1499-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅദിന്‍ അക്കാദമിക്ക് കീഴില്‍ 40 ദിവസം നീണ്ടു നില്‍ക്കുന്ന മൗലിദ് ജല്‍സക്ക് തുടക്കമായി. സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു.
മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ എല്ലാ ദിവസവും രാവിലെ 5.30 മുതല്‍ പ്രഭാത മൗലിദ് സദസ്സ് നടക്കും. റബീഉല്‍ അവ്വല്‍ 12 വരെ രാത്രി 7 മുതല്‍ 8 വരെ ഓണ്‍ലൈന്‍ മൗലിദ് ജല്‍സ സംഘടിപ്പിക്കും മഅദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ സെപ്തംബര്‍ 15ന് ഞായറാഴ്ച വൈകീട്ട് 4ന് ആയിരക്കണക്കിന് പ്രവാചക പ്രേമികള്‍ അണിനിരക്കുന്ന നബിദിന സ്‌നേഹ റാലി മലപ്പുറത്ത് നടക്കും.
സെപ്തംബര്‍ 16ന് പുലര്‍ച്ചെ 3.30 മുതല്‍ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഗ്രാന്റ് മൗലിദ് സദസ്സും പ്രാര്‍ഥനാ സംഗമവും നടക്കും. സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി നേതൃത്വം നല്‍കും.