Malappuram
ലോക ഭിന്നശേഷി ദിനത്തില്‍ മഅദിന്‍ ഏബ്ള്‍ വേള്‍ഡ് സന്ദര്‍ശിച്ചു
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി
മലപ്പുറം | ലോക ഭിന്ന ശേഷി ദിനത്തില്‍ എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഅ്ദിന്‍ ഭിന്നശേഷി സംരഭമായ ഏബിള്‍ വേള്‍ഡ് സന്ദര്‍ശിച്ചു.
പരിപാടി എസ് വൈ എസ് ഈസ്റ്റ് ജില്ലാ സാമൂഹികം പ്രസിഡന്റ് സൈദ് മുഹമ്മദ് അസ്ഹരി ഉദ്ഘാടനം ചെയ്തു. ജില്ലാ സാന്ത്വനം സെക്രട്ടറി എം ദുല്‍ഫുഖാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കെ സൈനുദ്ദീന്‍ സഖാഫി,പി യൂസുഫ് സഅ്ദി,പി പി മുജീബ് റഹ്മാന്‍,പി ടി നജീബ്, സോണ്‍ സാമൂഹികം പ്രസിഡന്റ് അന്‍വര്‍ അഹ്‌സനി എന്നിവര്‍ സംസാരിച്ചു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.കുട്ടികള്‍ക്ക് മധുരം നല്‍കി.
---- facebook comment plugin here -----