Connect with us

Saudi Arabia

യന്ത്ര തകരാർ: കടലിൽ കുടുങ്ങിയ നാല് പേരെ ബോർഡർ ഗാർഡ്സ് രക്ഷിച്ചു

സഊദി കിഴക്കൻ പ്രവിശ്യയിലെ ദമാം റാസ് തനൂറയിൽ നിന്നും മത്സ്യബന്ധനത്തിന് പുറപെട്ടവരാണ് കടലിൽ കുടുങ്ങിയത്.

Published

|

Last Updated

ദമാം| യന്ത്ര തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ നാല് സ്വദേശികളെ ബോർഡർ ഗാർഡിൻ്റെ സെർച്ച് ആൻഡ് റെസ്ക്യൂ ടീം രക്ഷിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

സഊദി കിഴക്കൻ പ്രവിശ്യയിലെ ദമാം റാസ് തനൂറയിൽ നിന്നും മത്സ്യബന്ധനത്തിന് പുറപെട്ടവരാണ് കടലിൽ കുടുങ്ങിയത്.ഉടൻ തന്നെ റെസ്ക്യൂ ടീമുകൾ നാലുപേരെയും കണ്ടെത്തി സുരക്ഷിത സ്ഥങ്ങളിൽ എത്തിക്കുകയായിരുന്നു.

കടലിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപായി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. ബോട്ടുകളുടെ  സുരക്ഷ ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി കിഴക്കൻ പ്രവിശ്യയിലും-മക്കയിലുമുള്ളവർ  911 എന്ന നമ്പറിലേക്കും രാജ്യത്തിൻ്റെ മറ്റ് പ്രവിശ്യയിലുള്ളവർ  994 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ്സ് അറിയിച്ചു.

---- facebook comment plugin here -----