Connect with us

Organisation

പ്രവാസികള്‍ അധ്വാനിക്കുന്ന യന്ത്രങ്ങള്‍: മുഹമ്മദ് പറവൂര്‍

ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ് ) റിയാദ് സംഘടിപ്പിച്ച സെന്‍ട്രല്‍ എക്‌സിക്യൂട്ടിവ് ക്യാമ്പായ 'ഇല്‍തിസാം-2024' പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മുഹമ്മദ് പറവൂര്‍.

Published

|

Last Updated

ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ് ) റിയാദ് സംഘടിപ്പിച്ച സെന്‍ട്രല്‍ എക്‌സിക്യൂട്ടിവ് ക്യാമ്പായ 'ഇല്‍തിസാം-2024' പരിപാടിയില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം മുഹമ്മദ് പറവൂര്‍ പ്രസംഗിക്കുന്നു.

റിയാദ് | സ്വന്തം നാടിന്റെ ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് മറ്റൊരു രാജ്യത്ത് ജീവിതമാര്‍ഗം കണ്ടെത്തുന്ന പ്രവാസികള്‍ അധ്വാനിക്കുന്ന യന്ത്രങ്ങളാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം മുഹമ്മദ് പറവൂര്‍ അഭിപ്രായപ്പെട്ടു. അന്നം നല്‍കുന്ന രാജ്യത്തോടുള്ള കൂറും കടപ്പാടും നിലനിര്‍ത്തുന്നതോടൊപ്പം സ്വന്തം നാടിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയില്‍ അനല്‍പമായ പങ്കാണ് പ്രവാസികള്‍ക്കുള്ളത്.

ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ് ) റിയാദ് സംഘടിപ്പിച്ച സെന്‍ട്രല്‍ എക്‌സിക്യൂട്ടിവ് ക്യാമ്പായ ‘ഇല്‍തിസാം-2024’ പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവുമധികം മലയാളികള്‍ പ്രവാസജീവിതം നയിക്കുന്ന ഗള്‍ഫ് മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ഭീഷണി കേവലമൊരു തൊഴില്‍ നഷ്ടത്തിന്റെ മാത്രം വിഷയമല്ലെന്നും കേരളത്തെയടക്കം താങ്ങി നിര്‍ത്തുന്ന സാമ്പത്തിക ഘടനയെ തകിടം മറിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും മലയാളി പ്രവാസികള്‍ നയിക്കുന്ന സാമൂഹിക ജീവിതം മാതൃകാപരമാണ്. കേരളത്തിലെ സുന്നി പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്നതില്‍ പ്രവാസം ലോകം കാണിക്കുന്ന സൂക്ഷ്മത അഭിന്ദനാര്‍ഹമാണ്. വിവാദങ്ങളെ തന്ത്രപൂര്‍വം പ്രതിരോധിച്ചു വിജയം കണ്ടെത്തുന്ന രീതിയാണ് കേരള മുസ്‌ലിം ജമാഅത്തും പോഷക ഘടകങ്ങളും സ്വീകരിച്ചു വരുന്നത്. എതിരാളികളുടെ കഴമ്പില്ലാത്ത ആരോപണങ്ങള്‍ക്ക് മുമ്പില്‍ സധൈര്യം പിടിച്ചു നിന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേത്യത്വം ഐ സി എഫ് അടക്കമുള്ള മുഴുവന്‍ കൂട്ടായ്മകള്‍ക്കും അഭിമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസി വായന 2024 വര്‍ഷത്തെ വരിക്കാര്‍ക്ക് പ്രഖ്യാപിച്ച സൗജന്യ ടിക്കറ്റ് നറുക്കെടുപ്പ് ചടങ്ങില്‍ നടന്നു. ദീര സെക്ടറിലെ ഖസാന്‍ യൂണിറ്റില്‍ നിന്നുള്ള സാക്കിര്‍നെ വിജയിയായി തിരഞ്ഞെടുത്തു.

ബത്ഹ ഡി പാലസില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. സഊദി നാഷണല്‍ പുബ്ലിക്കേഷന്‍ പ്രസിഡന്റ് അബു സ്വാലിഹ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് താനാളൂര്‍ സ്വാഗതവും സെന്‍ട്രല്‍ ഫിനാന്‍സ് സെക്രട്ടറി ഷമീര്‍ രണ്ടത്താണി നന്ദിയും പറഞ്ഞു.

 

Latest