abdul nasar madhani
മഅ്ദനി: പി ഡി പിയുടെ രാപകൽ സമരം നാളെ മുതൽ
സി പി എം, കോൺഗ്രസ്സ്, ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളുംവിവിധ മത നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
കണ്ണൂർ | ഒന്നര പതിറ്റാണ്ടായി ബെംഗളൂരുവിൽ തടവറക്ക് സമാനമായ അവസ്ഥയിൽ ഗുരുതരമായ രോഗങ്ങളുമായി കഴിയുന്ന അബ്ദുന്നാസർ മഅ്ദനിയെ കേരളത്തിൽ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും വിചാരണ ഉടൻ പൂർത്തിയാക്കുന്നതിനും നിയമസഭ ഇടപെടണമെന്നാവശ്യപ്പെട്ട് പി ഡി പിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും രാപകൽ സമരം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും നാളെ മുതലാണ് സമരമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരത്ത് അടുത്തയാഴ്ചയാണ് സമരം. നാളെ വൈകിട്ട് നാലിന് ആരംഭിക്കുന്ന സമരം 16ന് രാവിലെ 11ന് സമാപിക്കും. സി പി എം, കോൺഗ്രസ്സ്, ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളുംവിവിധ മത നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
രണ്ട് കണ്ണിന്റെയും കാഴ്ചശക്തി 80 ശതമാനം നഷ്ടപ്പെട്ടു. തലച്ചോറിലേക്കുള്ള രക്തയോട്ടം ഭാഗികമായി നിലച്ച് കിഡ്‌നി മാറ്റിവെക്കലിന് ശസ്ത്രക്രിയക്ക് നിർദേശം നൽകിയെങ്കിലും വിദഗ്്ധ ചികിത്സ നിഷേധിക്കുകയാണ്. ജീവൻ നഷ്ടമായേക്കാവുന്ന അതീവ ഗുരുതരാവസ്ഥയിലുള്ള മഅ്ദനിയെ കേരളത്തിലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.