Eranakulam
മഅ്ദനി ആശുപത്രിയിൽ തുടരുന്നു; ആരോഗ്യാവസ്ഥയിൽ പുരോഗതിയില്ല
രക്തസമ്മർദം നിയന്ത്രണവിധേയമാകാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊച്ചി | ആശുപത്രിയിൽ കഴിയുന്ന പി ഡി പി നേതാവ് അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ല. രക്തസമ്മർദം നിയന്ത്രണവിധേയമാകാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആഴ്ചകളായി ബി.പി ക്രമാതീതമായി വര്‍ധിച്ച് നില്‍ക്കുകയായിരുന്നു. ഇതിനിടെ, കഴിഞ്ഞദിവസം ബി പി നിയന്ത്രണ വിധേയമല്ലാതെ കുറയുകയും കടുത്ത ക്ഷീണവും ശ്വാസതടസ്സവും തലവേദനയും അനുഭവപ്പെടുകയുമായിരുന്നു.
നിലവിൽ വിദഗ്ധസംഘത്തിന്‍റെ നിരീക്ഷണത്തിലാണ് മഅ്ദനി.
---- facebook comment plugin here -----