Connect with us

Kerala

മടവൂര്‍ സി എം സെന്റര്‍ കോറല്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഡമായ തുടക്കം

ന്യൂനപക്ഷാവകാശം സംരക്ഷിക്കണം: ഡോ.ഹുസൈന്‍ സഖാഫി

Published

|

Last Updated

നരിക്കുനി | പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളുടെ ധ്വംസനം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിത ബോധം സൃഷ്ടിക്കാന്‍ ഇടവരുത്തുമെന്നും സുശക്തമായ രാഷ്ട്രഘടനക്ക് ഇത് അഭികാമ്യമല്ലെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പറഞ്ഞു.

മടവൂര്‍ സി എം സെന്റര്‍ കോറല്‍ ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുസ്സബൂര്‍ ബാ ഹസന്‍ അവേലം ആമുഖ ഭാഷണം നടത്തി. എ കെ അബൂബക്കര്‍ മുസ്ലിയാര്‍ കട്ടിപ്പാറ, പാലത്ത് അബ്ദുറഹ്മാന്‍ ഹാജി, ടി കെ അബ്ദുറഹ്മാന്‍ ബാഖവി, കെ ആലിക്കുട്ടി ഫൈസി, മുസ്തഫ സഖാഫി മരഞ്ചാട്ടി, ടി കെ മുഹമ്മദ് ദാരിമി, ഇ എം എ ആരിഫ് ബുഖാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങളുടെ നേതൃത്വത്തില്‍ നടന്ന സി എം വലിയുല്ലാഹി മഖാം സിയാറത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. അവേലത്ത് സയ്യിദ് അബ്ദുല്‍ ഫത്താഹ് തങ്ങള്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സി എം സെന്റര്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച ധാന്യശേഖരണം സാദാത്തുക്കളുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യത്തില്‍ സ്ഥാപന ഭാരവാഹികള്‍ ഏറ്റുവാങ്ങി.രാത്രി നടന്ന മതപ്രഭാഷണ പരിപാടിക്ക് മദനീയം അബ്ദുല്ലത്വീഫ് സഖാഫി നേതൃത്വം നല്‍കി.

ശനി വൈകീട്ട് നാല് മണിക്ക് നടക്കുന്ന പാലിയേറ്റീവ് സമര്‍പ്പണ സംഗമം ഡോ. എം കെ മുനീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിക്കും. ലിന്റോ ജോസഫ് എം എല്‍ എ മുഖ്യാതിഥിയാവും. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ ജി സജിത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വായോളി മുഹമ്മദ് മാസ്റ്റര്‍, കാരാട്ട് റസാഖ്, കുന്ദമംഗലം എസ് എച്ച് ഒ അരുണ്‍, കെ അബ്ദുല്ല സഅദി, നാസര്‍ ചെറുവാടി, ഡോ. നാസ്റ്റര്‍ മാസ്റ്റര്‍, കാസിം കുന്നത്ത് , മൂത്താട്ട് അബ്ദുറഹ്മാന്‍ മാസ്റ്റര്‍, കെ വി സുരേന്ദ്രന്‍, വിപിന്‍ മടവൂര്‍, അഹ്മദ് കുട്ടി സഖാഫി മുട്ടാഞ്ചേരി, ഒ പി മുഹമ്മദ് മാസ്റ്റര്‍, ഫസലുറഹ്മാന്‍ പാറന്നൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.

വൈകീട്ട് ഏഴു മണിക്ക് ലുഖ്മാനുല്‍ ഹക്കീം സഖാഫി പുല്ലാര മതപ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന സ്റ്റുഡന്റ്‌സ് മീറ്റ് എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ കാസര്‍കോട് അധ്യക്ഷത വഹിക്കും. മജീദ് കക്കാട് ആമുഖ ഭാഷണം നടത്തും. ശറഫുദ്ദീന്‍ അഞ്ചാം പീടിക മുഖ്യ പ്രഭാഷണം നടത്തും. ജി അബൂബക്കര്‍ മാസ്റ്റര്‍, അബ്ദുസ്സലാം വയനാട് പ്രസംഗിക്കും. ജുനൈദ് ഖുതുബി വിഷയാവതരണം നടത്തും.

അലവി സഖാഫി കായലും മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, ശാദില്‍ നൂറാനി, ശാഫി അഹ്‌സനി, ഫസല്‍ സഖാഫി, എസി എസ് ശാഫി നിസാമി ശംസുദ്ധീന്‍ പേരാമ്പ്ര, ടി കെ സി മുഹമ്മദ് സംബന്ധിക്കും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന പ്രൊഫഷണല്‍ മീറ്റ് സംസ്ഥാന ഹജ്ജ് വഖഫ് മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹക്കീം അസ്ഹരി അധ്യക്ഷത വഹിക്കും. പി ടി എ റഹീം എം എല്‍ എ മുഖ്യാതിഥിയാവും. എന്‍ അലി അബ്ദുല്ല, സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, ഹുസൈന്‍ നീബാരി, ഡോ. നാസര്‍ മാസ്റ്റര്‍, അഫ്‌സല്‍ കോളാരി, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, ഡോ അബ്ദുല്ലക്കുട്ടി, പ്രൊഫ. ഉമറുല്‍ ഫാറൂഖ്, ഡോ. അബൂ ത്വാഹിര്‍ തൃശ്ശൂര്‍, ഡോ. അബ്ദുറഹ്മാന്‍ കാവനൂര്‍, ടി കെ സൈനുദ്ധീന്‍ സംസാരിക്കും. വൈകീട്ട് ഏഴു മണിക്ക് അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല മുഖ്യ പ്രഭാഷണം നടത്തും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഖുതുബി സമ്മിറ്റ്, ഉച്ചക്ക് 2 മണിക്ക് മുഹിബ്ബ് സംഗമം, ഇത്തിഹാദ് കോണ്‍ഫ്രന്‍സ്, ശരീഅ: സമ്മിറ്റ് പരിപാടികള്‍ നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ദിക്‌റ് ദുആ ആത്മീയ സമ്മേളനത്തോടെ സമാപനം കുറിക്കും.

 

മടവൂര്‍ സി എം സെന്റര്‍ കോറല്‍ ജൂബിലി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യുന്നു

 

---- facebook comment plugin here -----

Latest