Connect with us

Ongoing News

റീലുകളുടെ സമയം 90 സെക്കന്‍ഡാക്കി; പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

ഉപയോക്താക്കള്‍ക്ക് അവരുടെ ഓഡിയോ ഇന്‍സ്റ്റാഗ്രാം റീലുകളില്‍ നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് മറ്റൊരു ഫീച്ചര്‍

Published

|

Last Updated

മെന്‍ലോ പാര്‍ക്ക് | കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ഫോളോവേഴ്‌സുമായി കൂടുതല്‍ ഇടപഴകാന്‍ സഹായിക്കുന്നതിന്, ഫോട്ടോ പങ്കിടല്‍ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാം 90 സെക്കന്‍ഡ് റീലുകള്‍ ഉള്‍പ്പെടെ പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

റീലുകളുടെ ദൈര്‍ഘ്യം 90 സെക്കന്‍ഡ് വരെ നീട്ടുന്നതായി മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം അറിയിച്ചു. നിലവില്‍ ഇത് 60 സെക്കന്‍ഡാണ്. സമയം വര്‍ധിപ്പിക്കുന്നത് വഴി കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ഉള്ളടക്കം കൂടുതല്‍ വിശദാംശങ്ങളോടെയും കൂടുതല്‍ ആഴത്തിലും അവതരിപ്പിക്കാനാകുമെന്ന് കമ്പനി ബ്ലോഗില്‍ പറഞ്ഞു. ടിക് ടോക്, സ്‌നാപ് ചാറ്റ് തുടങ്ങിയ എതിരാളികള്‍ക്ക് മേല്‍ മേല്‍ക്കൈ നേടാന്‍ 90 സെക്കന്‍ഡ് റീല്‍ ഇന്‍സ്റ്റഗ്രാമിനെ സഹായിക്കും.

ഉപയോക്താക്കള്‍ക്ക് അവരുടെ ഓഡിയോ ഇന്‍സ്റ്റാഗ്രാം റീലുകളില്‍ നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് മറ്റൊരു ഫീച്ചര്‍. ഇതിനായി അവര്‍ക്ക് ഇംപോര്‍ട്ട് ഓഡിയോ ഫീച്ചര്‍ ഉപയോഗിക്കാം.

റീലുകള്‍ എളുപ്പത്തില്‍ തയ്യാറാക്കുന്നതിന് ടെംപ്ലേറ്റുകള്‍ നിര്‍മിക്കാനും ഇനി ഇന്‍സ്റ്റഗ്രാമില്‍ സാധിക്കും. ഇതുവരെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ മാത്രം ലഭ്യമായിരുന്ന ഇന്ററാക്ടീവ് സ്റ്റിക്കറുകള്‍ ഇനി റീലിലും ലഭിക്കും. റീലുകളില്‍ സൗണ്ട് ഇഫക്ടുകളുടെ ഓപ്ഷനും കൊണ്ടുവരുന്നുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Latest