Connect with us

Kozhikode

മദ്ഹ് ഗായകരും എഴുത്തുകാരും പാരമ്പര്യമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരാകണം: ഡോ. അസ്ഹരി

ഏത് കാലത്തും നാടിന്റെ സംസ്‌കാരത്തോട് ചേര്‍ന്നതാകണം അവതരണങ്ങളെന്നും അദ്ദേഹം

Published

|

Last Updated

ജാമിഉല്‍ ഫുതൂഹ്| മദ്ഹ് ഗായകരും എഴുത്തുകാരും പാരമ്പര്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരാകണമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി. ഏത് കാലത്തും നാടിന്റെ സംസ്‌കാരത്തോട് ചേര്‍ന്നതാകണം ഓരോത്തരുടെയും അവതരണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ സംഗമിച്ച മദ്ഹ് ഗായകരുമായും എഴുത്തുകാരുമായും സംവദിക്കുകയായിരുന്നു അദ്ദേഹം.

മദ്ഹ് ഗായകരിലും എഴുത്തുകാരിലും ഗവേഷണ താത്പര്യം വളര്‍ത്തിയെടുക്കുന്നതിനും കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കാനുമായാണ് സംഗമം നടത്തിയത്. അതോടൊപ്പം, എഴുത്തിലും ആലാപനത്തിലും ഇടപെടലിലുമെല്ലാം വന്നേക്കാവുന്ന പാകപ്പിഴവുകളെ തിരുത്തുന്നതിനുമാണ് കൂട്ടായ്മ രൂപീകരിച്ചത്. വരും മാസങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ജാമിഉല്‍ ഫുതൂഹ് കേന്ദ്രീകരിച്ച് നിരന്തര പരിശീലനം നല്‍കും.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറില്‍ പരം മദ്ഹ് ഗായകരും എഴുത്തുകാരുമാണ് സംഗമത്തിനെത്തിയത്. അബ്ദുസ്സലാം മുസ്്ലിയാര്‍ ദേവര്‍ഷോല, ഫാളില്‍ നൂറാനി ദേവതിയാല്‍, സയ്യിദ് ത്വാഹ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

 

 

Latest