Connect with us

Kerala

മധു മുല്ലശ്ശേരിയുടെ മകള്‍ മാതു മുല്ലശ്ശേരിയും ബിജെപിയിലേക്ക്

ബിജെപിയില്‍ ചേരാനുള്ള തീരുമാനത്തിന് പിന്നാലെ മധുവിനെ കഴിഞ്ഞദിവസം സിപിഐഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു.

Published

|

Last Updated

കോട്ടയം| മധു മുല്ലശ്ശേരിയുടെ മകള്‍ മാതു മുല്ലശ്ശേരിയും ബിജെപിയില്‍ ചേര്‍ന്നു.മധു മുല്ലശ്ശേരിക്കും മകന്‍ മിഥുന്‍ മുല്ലശ്ശേരിക്കും പിന്നാലെയാണ് മകളും ബിജെപിയില്‍ ചേര്‍ന്നത്.
ബിജെപി വൈക്കം മണ്ഡലം വൈസ് പ്രസിഡന്റ് പ്രീജു കെ ശശി
വൈക്കത്തെ മാതുവിന്റെ വീട്ടിലെത്തിയാണ് പാര്‍ട്ടി അംഗത്വം നല്‍കിയത്.

തനിക്ക് ഓര്‍മ്മവെച്ച കാലം മുതല്‍ കണ്ടത് കുടുംബം സിപിഎമ്മിനോടൊപ്പമുള്ളതാണ്. അച്ഛന്‍ പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നതു കണ്ടാണ് വളര്‍ന്നത്. 42 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച അച്ഛനെ ഒന്നുമല്ലാതാക്കി തീര്‍ത്തെന്നും മാതു പറഞ്ഞു.

ബിജെപിയില്‍ ചേരാനുള്ള തീരുമാനത്തിന് പിന്നാലെ മധുവിനെ കഴിഞ്ഞദിവസം സിപിഐഎമ്മില്‍ നിന്നും മകന്‍ മിഥുനെ ഡിവൈഎഫ്ഐയില്‍ നിന്നും പുറത്താക്കിയിരുന്നു.

 

 

Latest