Connect with us

Kerala

മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഎം പുറത്താക്കി

പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്നാണ് സിപിഎം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി.പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്നാണ് സിപിഎം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. പൊതുജന മധ്യത്തില്‍ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി വി ജോയിയുടെ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ നല്‍കിയ ശിപാര്‍ശ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് അംഗീകരിക്കുകയായിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാനുള്ള തീരുമാനത്തെ തുടര്‍ന്ന് മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് മധു ഇറങ്ങിപ്പോയിരുന്നു.

ഇന്ന് രാവിലെ 11 മണിക്ക് ബിജെപി സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തുടങ്ങിയവര്‍ മധുവിനെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിക്കും. ബിജെപിയിലേക്ക് വരാന്‍ തയ്യാറാണെന്ന് മധു ബിജെപി നേതാക്കളെ അറിയിച്ചതായാണ് വിവരം.