Kerala
മധു മുല്ലശ്ശേരിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കും
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റെ ശിപാര്‍ശ സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ പ്രഖ്യാപിക്കും.
തിരുവനന്തപുരം | മംഗലപുരത്തെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതിന് പിറകെ മധു മുല്ലശ്ശേരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റെ ശിപാര്‍ശ സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ പ്രഖ്യാപിക്കും.
ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനത്തെ തുടര്‍ന്ന് മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് മധു മുല്ലശ്ശേരി ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചു. വി ജോയി വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുവെന്നും ഏരിയ കമ്മിറ്റി കൂടാന്‍ പറ്റാത്ത സാഹചര്യം പോലും ഉണ്ടായെന്നും മധു മാധ്യമങ്ങളോട് പറഞ്ഞിരുന്നു
അതേ സമയം മധു മുല്ലശേരിയുടെ നിലപാട് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് വി ജോയ് പറഞ്ഞു. സമ്മേളനത്തില്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിന് സിപിഎമ്മിന് അതിന്റെതായ രീതിയുണ്ട്. ഭൂരിപക്ഷം കിട്ടിയ ആളാണ് സെക്രട്ടറിയാകേണ്ടത്. അതാണ് പാര്‍ട്ടി രീതി. മധു നടത്തുന്നത് അപവാദ പ്രചരണങ്ങളാണെന്നും വി ജോയ് പറഞ്ഞു