Connect with us

Educational News

മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൗണ്‍സലിംഗ് സൈക്കോളജി, ലേണിംഗ് ഡിസബിലിറ്റി എന്നീ കോഴ്‌സുകളാണ് നടത്തുന്നത്.

Published

|

Last Updated

മലപ്പുറം | കേരള സര്‍ക്കാറിന്റെ മാനവ വിഭവശേഷി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ (എസ് ആര്‍ സി)ന്റെ അംഗീകൃത പഠനകേന്ദ്രമായ  മഅദിന്‍ ഏബ്ള്‍ വേള്‍ഡ് നടത്തുന്ന  ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. കൗണ്‍സലിംഗ് സൈക്കോളജി, ലേണിംഗ് ഡിസബിലിറ്റി എന്നീ കോഴ്‌സുകളാണ് നടത്തുന്നത്.

ആറ് മാസം / ഒരു വര്‍ഷം എന്നിങ്ങനെയാണ് കോഴ്‌സുകളുടെ കാലാവധി. പ്ലസ്ടു അടിസ്ഥാനയോഗ്യതയായി നിശ്ചയിച്ചിട്ടുള്ള  കോഴ്‌സുകളില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തുടങ്ങി  ഭിന്നശേഷി മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തിയ്യതി-  ജൂലൈ 15. ബന്ധപ്പെടേണ്ട നമ്പര്‍: 9778 292 902, 9745 380 777

Latest