Malappuram
മഅ്ദിന്‍ ബാഹിറ കോണ്‍വൊക്കേഷന്‍ ഡിസംബര്‍ 25 ന്
ത ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ പഠനം പൂര്‍ത്തീകരിച്ച 250 വിദ്യാര്‍ത്ഥിനികള്‍ക്കാണ് ബാഹിറ ബിരുദം നല്‍കുന്നത്
മലപ്പുറം | മഅദിന്‍ അക്കാദമിയുടെ പെണ്‍കുട്ടികള്‍ക്കുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയായവര്‍ക്കുള്ള ബിരുദദാന ചടങ്ങ് സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ ഡിസംബര്‍ 25 ന് നടക്കും. മത ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ പഠനം പൂര്‍ത്തീകരിച്ച 250 വിദ്യാര്‍ത്ഥിനികള്‍ക്കാണ് ബാഹിറ ബിരുദം നല്‍കുന്നത്. പരിപാടിക്ക് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും.
5000 ഫാമിലി പ്രതിനിധികള്‍ പങ്കെടുക്കുന്ന ഫാമിലി കോണ്‍ഫറന്‍സ്, കോണ്‍ വെക്കേഷന്‍ കോണ്‍ക്ലേവ്, അവാര്‍ഡ് സെരിമണി, ഇജാസ, സ്ഥാന വസ്ത്ര വിതരണം, സുബ്ഹ ദാനം, സാലിക സമര്‍പ്പണം തുടങ്ങിയ വിവിധ പരിപാടികള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.