Connect with us

Malappuram

മഅ്ദിന്‍ ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു

സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

മലപ്പുറം | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന ഹാജിമാരെ സഹായിക്കുന്നതിനായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ 18 വര്‍ഷമായി ഹാജിമാരെ സഹായിക്കുന്നതിന് സൗജന്യ ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിച്ച് വരുന്നുണ്ട് മഅ്ദിൻ.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ അസി. രജസ്ട്രാര്‍ എ മൊയ്തീന്‍കുട്ടി, അലവി പുത്തൂര്‍, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, അനീര്‍ മോങ്ങം, ജുനൈദ് ആനമങ്ങാട്, അബൂബക്കര്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍ ജലീല്‍ എളങ്കൂര്‍, ഹംസ അദനി പൊട്ടിക്കല്ല്, ശാരിഫ് കണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു.

ഓണ്‍ലൈന്‍ മുഖേനെ അപേക്ഷാ ഫോം പൂരിപ്പിക്കല്‍, വെരിഫിക്കേഷന്‍, മാര്‍ഗ നിര്‍ദേശങ്ങള്‍, മറ്റു സഹായങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മതിയായ രേഖകള്‍ സഹിതം മഅ്ദിന്‍ ഹജ്ജ് ഓഫീസില്‍ എത്തിച്ചേരേണ്ടതാണെന്ന് ഓഫീസിൽ നിന്ന് അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9633396001, 8089396001 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

Latest