Connect with us

Malappuram

ഒട്ടേറെ പേര്‍ക്ക് ആശ്വാസമേകി മഅ്ദിന്‍ സമൂഹ ഇഫ്ത്വാര്‍

ദിവസവും ആയിരത്തിലേറെ പേർക്കും ഇരുപത്തിയേഴാം രാവില്‍ ഒരു ലക്ഷം പേര്‍ക്കും മഅ്ദിന്‍ ഇഫ്താറൊരുക്കും

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമൂഹ ഇഫ്ത്വാര്‍ നാനാ തുറകളിലുള്ളവര്‍ക്ക് വലിയ ആശ്വാസമേകുന്നു. യാത്രക്കാര്‍, വിവിധ ആശുപത്രികളില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ നിരവധി പേര്‍ക്കാണ് സ്വലാത്ത് നഗറില്‍ നോമ്പ്തുറ ഒരുക്കുന്നത്.

ദിവസവും ആയിരത്തിലേറെ ആളുകള്‍ക്കും റമസാന്‍ ഇരുപത്തിയേഴാം രാവില്‍ ഒരു ലക്ഷം പേര്‍ക്കും മഅ്ദിന്‍ അക്കാദമി ഇഫ്താറൊരുക്കാറുണ്ട്.

വര്‍ഷങ്ങളായി മഅ്ദിന്‍ കാമ്പസില്‍ വിപുലമായ രീതിയില്‍ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ച് വരുന്നുണ്ട്. പത്തിരിയും ബിരിയാണിയും പലഹാരങ്ങളുമെല്ലാം ഉള്‍കൊള്ളുന്ന വിഭവ സമൃദ്ധമായ നോമ്പ് തുറയാണ് ഓരോ ദിവസവും മഅ്ദിന്‍ കാമ്പസില്‍ ഒരുക്കുന്നത്.

മഗ്‌രിബ് ബാങ്ക് വിളിച്ച ഉടനെ മഅദിന്‍ ഗ്രാൻഡ് മസ്ജിദിലെ പ്രാഥമിക തുറക്ക് ശേഷം ഒരുമിച്ച് നിസ്‌കാരം നിര്‍വ്വഹിക്കും. അതിന് ശേഷം മഅദിന്‍ അക്കാദമിയിലെ പ്രധാന പന്തലില്‍ ഭക്ഷണ സൗകര്യങ്ങളൊരുക്കും. നൂറിലേറെ വളണ്ടിയര്‍മാരാണ് നോമ്പ് തുറ സൗകര്യമൊരുക്കുന്നതിന് പ്രവര്‍ത്തിക്കുന്നത്.

വലിയ സാമ്പത്തിക ബാധ്യതയുണ്ടെങ്കിലും ഒട്ടേറെ പേര്‍ക്ക് മഅ്ദിന്‍ ഇഫ്ത്വാര്‍ വളരെ വലിയ ആശ്വാസമാകുന്നുണ്ടെന്നും സ്‌നേഹമാണ് ഇഫ്ത്വാര്‍ സംഗമങ്ങളുടെ സന്ദേശമെന്നും സഹജീവിയുടെ സുഖ ദുഖങ്ങളില്‍ പങ്കാളികളായി വിശുദ്ധ റമളാനിന്റെ പവിത്രമായ ദിനരാത്രങ്ങളെ ഉപയോഗപ്പെടുത്തണമെന്നും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.

---- facebook comment plugin here -----

Latest