Connect with us

Malappuram

സ്പാനിഷ് ഇന്റേണ്‍ഷിപ്പിന് അര്‍ഹനായി മഅ്ദിന്‍ വിദ്യാര്‍ത്ഥി

മഅ്ദിന്‍ ദഅവാ കോളേജിലെ തന്നെ  അല്‍ത്വാഫ് കാളികാവ് എന്ന വിദ്യാര്‍ത്ഥിയും നേരത്തെ ഈ നേട്ടത്തിന് അര്‍ഹനായിരുന്നു.

Published

|

Last Updated

മലപ്പുറം | സ്‌പെയിനിലെ സ്പാനിഷ് മിനിസ്റ്ററി ഓഫ് എജുക്കേഷന്‍ കീഴിലുള്ള ഓക്‌സിലറീസ് കോണ്‍വെര്‍സാസിയോണ്‍ പ്രോഗ്രാമിന് അര്‍ഹനായി മഅ്ദിന്‍ ദഅ് വ വിദ്യാര്‍ത്ഥി തന്‍സീര്‍. സ്‌പെയിനിലെ വിവിധ കോളേജുകളിലും പബ്ലിക് സ്‌കൂളുകളിലും ഇന്ത്യന്‍ സംസ്‌കാരം പരിചയപ്പെടുത്തുന്നതിനും വിദേശഭാഷകള്‍ പഠിപ്പിക്കുന്നതിനുമാണ് അവസരം ലഭിച്ചത്. മഅ്ദിന്‍ ദഅവാ കോളേജിലെ തന്നെ  അല്‍ത്വാഫ് കാളികാവ് എന്ന വിദ്യാര്‍ത്ഥിയും നേരത്തെ ഈ നേട്ടത്തിന് അര്‍ഹനായിരുന്നു.

തന്‍സീര്‍ മഅ്ദിന്‍ ദഅവാ കോളേജില്‍ നിന്നും ഇസ്ലാമിക ബിരുദ പഠനത്തിന് പുറമെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. ഇതേ വിഷയത്തില്‍ തന്നെ ബിരുദാനന്തര ബിരുദത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി കൂടിയാണ് . എസ് എസ് എഫ് സാഹിത്യോത്സവില്‍ ഇംഗ്ലീഷ് പ്രസംഗത്തില്‍ സംസ്ഥാനതല ജേതാവുമാണ്. എറണാകുളം വെണ്ണല സ്വദേശി നാസര്‍- രഹന നാസര്‍ ദമ്പതികളുടെ മൂത്ത മകനാണ്. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.

Latest