Malappuram
കലകള്‍ക്കായി ആപ് നിര്‍മിച്ച് മഅദിന്‍ വിദ്യാര്‍ഥി
മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ ലോക്ഡൗണ്‍ പ്രഭാഷണമാണ് ആപ് നിര്‍മാണത്തിലേക്ക് നയിച്ചതെന്ന് മുഖ്താര്‍ പറയുന്നു.
മലപ്പുറം | ഓണ്‍ലൈന്‍ മാധ്യമങ്ങളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനൊരു ഉദാഹരണമായി മഅ്ദിന്‍ ദഅ്‌വ കോളജ് വിദ്യാര്‍ഥി ഹാഫിസ് മുഹമ്മദ് മുഖ്താര്‍. കലകളുടെ വിവിധ മേഖലകള്‍ പരിചയപ്പെടുത്തുന്നതിന് അദ്ദേഹം നിര്‍മിച്ച ആപ് ശ്രദ്ധേയമായിരിക്കുകയാണ്.
ഐടി മേഖലയില്‍ തത്പരനായ മുഖ്താര്‍ കഴിഞ്ഞ ലോക്ക്ഡൗണിലാണ് ആപ്പ് നിര്‍മാണത്തിന്റെ സാധ്യതകളെക്കുറിച്ചും രീതികളെക്കുറിച്ചും ചിന്തിക്കുന്നത്. വ്യത്യസ്ത വെബ്‌സൈറ്റുകളില്‍ നിന്നും യൂട്യൂബ് പോലെയുള്ള ദൃശ്യമാധ്യമങ്ങളില്‍ നിന്നുമാണ് ആപ്പ് നിര്‍മിക്കുന്നത് എങ്ങനെയെന്ന് പഠിച്ചെടുത്തത്. ഈ വര്‍ഷത്തെ എസ് എസ് എഫ് മലപ്പുറം ജില്ലാ സാഹിത്യോത്സവിന്റെ ഔദ്യോഗിക ആപ്പായ ‘വിന്നര്‍ പ്ലസ്’ വികസിപ്പിച്ചെടുത്തതും മുഖ്താര്‍ ആയിരുന്നു. മൊബൈല്‍ ആപ്പ് ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്വന്തം ബ്ലോഗായ https://mukhtharcm.com ലൂടെ പങ്കുവെക്കുന്നുണ്ട്.
മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ ലോക്ഡൗണ്‍ പ്രഭാഷണമാണ് ആപ് നിര്‍മാണത്തിലേക്ക് നയിച്ചതെന്ന് മുഖ്താര്‍ പറയുന്നു. മഅദിന്‍ ദഅ്‌വാ കോളേജിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയായ മുഖ്താര്‍ മദ്രാസ് യൂണിവേഴ്‌സിറ്റി ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിയും കൂടിയാണ്. എറണാകുളം ഇടപ്പള്ളി സ്വദേശികളായ മുഹമ്മദ്- സുബൈദ ദമ്പതികളുടെ മകനായ മുഖ്താര്‍.