Connect with us

Kannur

ഇശൽ മഴ പെയ്തിറങ്ങി മദീന പൂന്തോപ്പ്

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിന് മുന്നോടിയായി നടന്ന പരിപാടി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കണ്ണൂർ | പ്രവാചക അനുരാഗത്തിന്റെ ഇശൽ മഴ പെയ്തിറങ്ങി മദീന പൂന്തോപ്പ്. എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിന് മുന്നോടിയായി പെരുന്നാൾ ദിനത്തിലാണ് പോലീസ് മൈതാനിയിൽ പരിപാടി ഒരുക്കിയത്. ആയിരങ്ങളാണ് പങ്കെടുക്കാൻ ഒഴുകിയെത്തിയത്. പരിപാടി എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന കോ-ഓർഡിനേറ്റർ ഹാമിദ് ചൊവ്വ അധ്യക്ഷത വഹിച്ചു.

ഇശൽ വിരുന്നിനും ബുർദ ആസ്വാദനത്തിനും അബ്ദുസ്വമദ് അമാനി, സ്വദിഖലി ഫാളിലി നേതൃത്വം നൽകി. സമാപന പ്രാർഥനക്ക് സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര നേതൃത്വം നൽകി. അഹ്്മദ് നബീൽ ബെംഗളൂരു, ത്വാഹാ തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. കെ അബ്ദുറഷീദ് നരിക്കോട് സ്വാഗതവും നവാസ് കൂരാറ നന്ദിയും പറഞ്ഞു

Latest