Connect with us

Kerala

മഅ്ദിൻ കുല്ലിയ്യ ഓഫ് ഇസ്്ലാമിക് സയൻസ് ഫലം

രണ്ട് വർഷത്തെ കോഴ്‌സിൽ നാല് സെമസ്റ്ററുകളിലെ പഠന- പാഠ്യേതര പ്രകടനം വിലയിരുത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

Published

|

Last Updated

മലപ്പുറം | മഅ്ദിൻ കുല്ലിയ്യ ഓഫ് ഇസ്്ലാമിക് സയൻസ് 2023- 25 അധ്യയന വർഷത്തിലെ റാങ്ക് ജേതാക്കളെ ചെയർമാൻ സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി പ്രഖ്യാപിച്ചു.

ഡിഗ്രി പഠനം പൂർത്തീകരിച്ച് കുല്ലിയ്യയിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾ ഓരോ സെമസ്റ്ററിലും ഫിഖ്ഹ്, തഫ്‌സീർ, അഖീദ, ഹദീസ് എന്നീ ഫന്നുകൾ കേന്ദ്രീകരിച്ചുള്ള മതപഠനത്തോടൊപ്പം ഭൗതിക വിഷയങ്ങളും ഇന്റഗ്രേറ്റ് ചെയ്ത് കൊണ്ടുള്ള രണ്ട് വർഷത്തെ അക്കാദമിക് സിലബസ് പിന്തുടരുന്നു.

ജദീർ കൂട്ടിലങ്ങാടി, ശാഹിദ് നെന്മാറ, സവാദ് കോട്ടുമല എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്ക് ജേതാക്കളായി. പ്ലാറ്റിനം അവാർഡ് ജേതാക്കൾ: മിദ്‌ലാജ് വഴിക്കടവ്, ഹാഫിള് ഹുസൈൻ കൊടിഞ്ഞി, ശറഫലി ചുങ്കത്തറ, ഇജ്‌ലാൽ യാസിർ പെരുമുഖം (PHD-GIFT), ശാഫി കുറ്റ്യാടി (PhD-CUSAT), ജാബിർ കൈപ്പറ്റ (PhD-EFLU).
ഗോൾഡൻ അവാർഡ്: നബീൽ അരിമ്പ്ര, അജ്മൽ വെളിയങ്കോട്, ഫവാസ് കുണ്ടുതോട്, ഹിശാം സൈഫ് തൈക്കടവ്, അനസ് മുബാറക് കിടങ്ങയം, സയ്യിദ് സവാദ് കരുവൻതിരുത്തി.

Latest