Educational News
സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടി മദീനതുന്നൂർ പൂർവ്വ വിദ്യാർത്ഥി
ജാമിഅ ചെയർമാൻ കാന്തപുരം എ.പി.അബൂക്കർ മുസ്ലിയാരും റെക്ടർ ഡോ.എ.പി.അബ്ദുൽ ഹകീം അസ്ഹരിയും പ്രത്യേകം അഭിനന്ദിച്ചു.

കോഴിക്കോട് | കാരന്തൂർ മർകസ് സെന്റർ ഓഫ് എക്സലൻസായ പൂനൂർ ജാമിഅ മദീനതുന്നൂർ പൂർവ്വ വിദ്യാർത്ഥി അബ്ദുൽ ഫസൽ നൂറാനി സിവിൽ സർവീസ് -2024 പരീക്ഷയിൽ 507ാം റാങ്ക് കരസ്ഥമാക്കി ഉന്നത വിജയം നേടി. മർകസ് ഗാർഡൻ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിലായിരുന്നു പ്രാഥമിക പരിശീലനം .
ശേഷം ജാമിഅ മില്ലിയയിൽ നിന്ന് ഹിസ്റ്ററിയിൽ പി.ജി. പൂർത്തിയാക്കി. നിലവിൽ തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിൽ അധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയായ ഫസൽ നൂറാനി ബാവ പി. വി -അസ്റാബി ദമ്പതികളുടെ മകനാണ്.
ജാമിഅ ചെയർമാൻ കാന്തപുരം എ.പി.അബൂക്കർ മുസ്ലിയാരും റെക്ടർ ഡോ.എ.പി.അബ്ദുൽ ഹകീം അസ്ഹരിയും പ്രത്യേകം അഭിനന്ദിച്ചു.
---- facebook comment plugin here -----