From the print
മദീനത്തൂന്നൂര്‍: ഓറിയന്റേഷനും എഴുത്ത് പരീക്ഷയും നാളെ
ജാമിഅ വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ രാവിലെ ഒമ്പതിന് മര്‍കസ് നോളജ് സിറ്റിയില്‍ എത്തിച്ചേരണം.
മർകസ് ഗർഡൻ | ജാമിഅ മദീനത്തൂന്നൂർ ജൂനിയർ സ്കൂളുകൾ എട്ടാം ക്ലാസിലേക്കുള്ള 2023-24 അദ്ധ്യായന വർഷത്തെ ഓറിയന്റേഷനും പ്രവേശന എഴുത്ത് പരീക്ഷയും നാളെ (ഏപ്രിൽ മൂന്ന്) കോഴിക്കോട് മർകസ് നോളേജ് സിറ്റി വിറാസിൽ വെച്ച് നടക്കും. ജാമിഅ റെക്ടർ ഡോ.എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി ഓറിയന്റേഷൻ പ്രോഗ്രാമിന് നേതൃത്വം നൽകും.
സ്കൂൾ ഏഴാം ക്ലാസ്സ് കഴിഞ്ഞവർക്ക് ഇസ്ലാമിക് സ്റ്റഡീസിൽ മുഖ്തസ്വർ ബിരുദത്തോടൊപ്പം വിവിധ സ്പഷലൈസേഷനും സ്കൂൾ പഠനവും നൽകുന്ന സംവിധാനമാണ് ജൂനിയർ സ്കൂൾ. സയൻസ് ഫോക്കസ് ചെയ്തിട്ടുള്ള ആറുവർഷത്തെ സ്കൂൾ ഓഫ് സയൻസ് ആന്റ് ടെക്നോളജി, സിവിൽ സർവ്വീസ് ഫോക്കസ് ചെയ്തിട്ടുള്ള സ്കൂൾ ഓഫ് കോംപിറ്റിറ്റീവ് എക്സാം, ജനറൽ സ്റ്റഡീസ് ഫോക്കസ് ചെയ്യുന്ന ഇർസുന്നബവി എന്നീ സ്ട്രീമുകളിലേക്കാണ് പ്രവേശനം.
ജാമിഅ വെബ് സൈറ്റിൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവർ രാവിലെ ഒമ്പത് മണിക്ക് മർകസ് നോളജ് സിറ്റിയിൽ എത്തിച്ചേരണമെന്ന് എക്സാമിനേഷൻ കൺട്രോളർ അറിയിച്ചു.
സഹായങ്ങൾക്ക് 90619 67939,81379 43717 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.