From the print
മദ്‌റസ: കേസിൽ മദ്‌റസാ ബോർഡ് കോ- ഓർഡിനേഷൻ കമ്മിറ്റി കക്ഷി ചേരും
കേരളത്തിലുള്ള മദ്‌റസകളുടെ നിലവിലെ സാഹചര്യം ശരിയായ രീതിയിൽ കോടതിയെ ബോധിപ്പിക്കും
കോഴിക്കോട് | മദ്‌റസകൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നോട്ടീസ് അയച്ച സാഹചര്യത്തിൽ ഇത് സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസിൽ കക്ഷി ചേരാൻ മദ്‌റസാ ബോർഡ് കോ- ഓർഡിനേഷൻ കമ്മിറ്റി തീരുമാനം.
ഇന്നലെ കോഴിക്കോട്ട് ചേർന്ന കോ- ഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കേരളത്തിലുള്ള മദ്‌റസകളുടെ നിലവിലെ സാഹചര്യം ശരിയായ രീതിയിൽ കോടതിയെ ബോധിപ്പിക്കും.
കേസിൽ കക്ഷി ചേരാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടാനും തീരുമാനമായി. ചെയർമാൻ കാരാട്ട് റസാഖ് അധ്യക്ഷത വഹിച്ചു. നവംബർ രണ്ടിന് കോഴിക്കോട് ടാഗോർ ഹാളിൽ സംഘടിപ്പിക്കാനിരുന്ന ബഹുജന കൺവെൻഷൻ മാറ്റിവെക്കാൻ തീരുമാനിച്ചു.
ഇ യഅ്ഖൂബ് ഫൈസി, ഉമർ ഫൈസി മുക്കം, ഹാരിസ് ബാഫഖി തങ്ങൾ, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി, ഡോ. അബ്ദുൽ വഹാബ് നന്മണ്ട, ടി അബ്ദുൽ അസീസ് സുല്ലമി, പി കെ നൗഷാദ്, മദ്‌റസാധ്യാപക ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി എം ഹമീദ് സംസാരിച്ചു.