Connect with us

Uae

ജബല്‍ അലിയില്‍ മദ്‌റസ ആരംഭിച്ചു

വനിതകള്‍ക്ക് ദുബൈ ഗവ. അംഗീകൃത ടീച്ചേഴ്‌സ് ട്രൈനിങ് കോഴ്‌സും ലഭ്യമാണ്.

Published

|

Last Updated

ദുബൈ  | മഅ്ദിന്‍ – ഐ സി എഫ് സംയുക്താഭിമുഖ്യത്തില്‍ ജബല്‍ അലിയില്‍ തുടങ്ങിയ മദ്‌റസയുടെ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി നിര്‍വ്വഹിച്ചു.ഇന്റര്‍നെറ്റ് സിറ്റിക്കു സമീപം മഅ്ദിന്‍ സെന്ററിലാണ് മദ്‌റസ. റെഗുലര്‍ , വാരാന്ത്യ ബാച്ചുകളില്‍ ഖുര്‍ആന്‍ – ധാര്‍മിക പാഠങ്ങള്‍ക്കു പുറമെ അറബിക് – ഇംഗ്ലീഷ് – മലയാളം ഭാഷാ പരിശീലനത്തിന് സൗകര്യമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കോഡിംഗ്, ഐ.ടി, പ്രസന്റേഷന്‍ സ്‌കില്‍ എന്നിവ പഠിക്കാന്‍ അവസരമുണ്ട്. വനിതകള്‍ക്ക് ദുബൈ ഗവ. അംഗീകൃത ടീച്ചേഴ്‌സ് ട്രൈനിങ് കോഴ്‌സും ലഭ്യമാണ്.

ഐ സി എഫ് ന്യൂ ദുബൈ വിദ്യാഭ്യാസ കാര്യ പ്രസിഡണ്ട് ഹംസക്കോയ ഹാജി, ദഅ് വ സെക്രട്ടറി സുബൈല്‍ ശാമില്‍ ഇര്‍ഫാനി, എമിനെന്റ് കോഡിനേറ്റര്‍ ലുഖ്മാന്‍ മങ്ങാട്, ജബല്‍ അലി സെക്ടര്‍ സെക്രട്ടറി സ്വദഖത്ത് വളാഞ്ചേരി, ഫിനാന്‍സ് സെക്രട്ടറി മുജീബ് പുത്തൂര്‍, വെല്‍ഫയര്‍ സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ആര്‍. എസ്.സി സെന്‍ട്രല്‍ ഭാരവാഹികളായ ആഷിക് നെടുമ്പുര, ഷൗക്കത്ത് മേപ്പറമ്പ്, മഅ്ദിന്‍ ദുബൈ സെന്റര്‍ സി ഇ ഒ യാസിര്‍ നാലകത്ത് സംബന്ധിച്ചു. ബന്ധപ്പെടുക : 0558208503.