Connect with us

Kannur

ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് മദ്റസ വിദ്യാർഥി മരിച്ചു

രണ്ട് വിദ്യാർഥികൾക്ക് പരുക്ക്

Published

|

Last Updated

മാണിയൂർ | വേശാലയിൽ ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് മദ്റസ വിദ്യാർഥി മരിച്ചു. വേശാല ഖാദിരിയ മദ്റസാ വിദ്യാർത്ഥിയും ഇസ്മായിൽ സഖാഫിയുടെ മകനും ആയ മുഹമ്മദ്‌ ഹാദി (10) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഉമൈദ്, റബീഹ് എന്നിവരെ പരിക്കുകളോടെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദ്റസ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥികൾ പോയ സൈക്കിളിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 9.30 ഓടെ വേശാല എൽ പി സ്കൂളിന് സമീപമായിരുന്നു അപകടം.

Latest