Kerala
പയ്യോളിയില്‍ നിന്ന് കാണാതായ മദ്രസ വിദ്യാര്‍ഥികളെ ആലുവയില്‍ കണ്ടെത്തി
യൂബര്‍ ഡ്രൈവറാണ് കുട്ടികളെ തിരിച്ചറിഞ്ഞ് പോലീസില്‍ വിവരമറിയിച്ചത്

കോഴിക്കോട് | പയ്യോളിയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ഥികളെ ആലുവയില്‍ കണ്ടെത്തി. യൂബര്‍ ഡ്രൈവറാണ് കുട്ടികളെ തിരിച്ചറിഞ്ഞ് പോലീസില്‍ വിവരമറിയിച്ചത്.
ചെരിച്ചില്‍ പള്ളി മദ്രസയില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് ഇന്നലെ കാണാതായത്. 15, 17 വയസ്സുള്ള കുട്ടികള്‍ ആലുവയില്‍ ലോഡ്ജില്‍ താമസിക്കുകയായിരുന്നു എന്നാണ് വിവരം. പോലീസെത്തി നാലുപേരെയും തിരിച്ചറിഞ്ഞ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
---- facebook comment plugin here -----