From the print
മദ്‌റസാധ്യാപക ക്ഷേമനിധി: മസ്റ്ററിംഗ് നടത്തണം
ഈ മാസം 25 മുതൽ ആഗസ്റ്റ് 25 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം
മലപ്പുറം | കേരള മദ്‌റസാധ്യാപക ക്ഷേമനിധി ബോർഡിൽ നിന്ന് 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ ഈ മാസം 25 മുതൽ ആഗസ്റ്റ് 25 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം.
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിംഗ് ചെയ്യേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2966577, 9188230577.
---- facebook comment plugin here -----