hacked madrassa teacher
മദ്‌റസ അധ്യാപകനെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവം: ആക്ഷന്‍ കമ്മറ്റി രൂപവത്കരിച്ചു
പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും

കുന്ദമംഗലം | കേരള മുസ്ലിം ജമാഅത്ത് പതിമംഗലം യൂനിറ്റ് പ്രസിഡൻ്റും മദ്‌റസ അധ്യാപകനുമായ പതിമംഗലം യു അശ്റഫ് സഖാഫിയെ വെട്ടി പരുക്കേല്‍പ്പിച്ച പ്രതിയെ ദിവസങ്ങൾ പിന്നിട്ടിട്ടും പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാക്കാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. അയല്‍വാസിയായ പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഈ മാസം 15ന് രാവിലെ പത്തിന് കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
സര്‍വകക്ഷി പ്രതിനിധി സംഘം ചൊവ്വാഴ്ച്ച സി ഐ ഉള്‍പെടെയുള്ളവരെ സന്ദര്‍ശിച്ച് പരാതി നല്‍കി. അധ്യാപകന്റെ കുടുംബത്തിന് സംരക്ഷണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ നിസാമി അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി പ്രതിനിധികളായ എ സി പ്രേംകുമാര്‍, എ നിഗില്‍, നൗഷാദ് തെക്കയില്‍, എം പി ഇസ്മാഈല്‍, കെ സി രാജന്‍, കോയ മാസ്റ്റര്‍, അഹമ്മദ് കുട്ടി പതിമംഗലം, കെ അശ്റഫ്, മുസ്തഫ മണ്ണത്ത്, ഉസ്മാന്‍ സഖാഫി, പി കെ അബൂബക്കര്‍, ഇല്യാസ്, സി അബ്ദുല്‍ സലീം പ്രസംഗിച്ചു.
ആക്ഷന്‍ കമ്മിറ്റി ഭാരവാഹികൾ: സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം (ചെയര്‍മാന്‍), മുസ്തഫ മണ്ണത് (ജന. കണ്‍.), കെ സി ഫാരിസ് (ഫിനാന്‍സ് സിക്രട്ടറി). വിവിധ കക്ഷി പ്രതിനിധികളെ അംഗങ്ങളായും തിരെഞ്ഞെടുത്തു.