Connect with us

Kerala

മദ്‌റസകളെ തകര്‍ക്കാന്‍ അനുവദിക്കില്ല: നാഷണല്‍ ലീഗ്

അങ്ങേയറ്റം വര്‍ഗീയപരവും വിവേചനപരവുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. മദ്‌റസ സംവിധാനത്തെ തകര്‍ക്കണമെന്ന സംഘ്പരിവാര്‍ അജണ്ടയാണ് ഇതിന് പിന്നില്‍.

Published

|

Last Updated

കോഴിക്കോട് | രാജ്യത്തെ മദ്‌റസകള്‍ അടച്ചുപൂട്ടണമെന്നും മദ്‌റസാ ബോര്‍ഡുകള്‍ക്കുള്ള ധനസഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നുമുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ്.

അങ്ങേയറ്റം വര്‍ഗീയപരവും വിവേചനപരവുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. മദ്‌റസ സംവിധാനത്തെ തകര്‍ക്കണമെന്ന സംഘ്പരിവാര്‍ അജണ്ടയാണ് ഇതിന് പിന്നില്‍.

വഖഫ്, മദ്‌റസ, മുസ്‌ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ നാളുകളായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്ന നടപടികള്‍ ഗുരുതരമായ രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest