Connect with us

National

മഹാ കുംഭമേള; വിമാന ടിക്കറ്റ് നിരക്ക് 50 ശതമാനം വരെ കുറയ്ക്കും

പുതിയ നിരക്ക് ഇന്ന് മുതല്‍ നിലവില്‍ വരും

Published

|

Last Updated

ന്യൂഡല്‍ഹി | മഹാ കുംഭമേളയ്ക്ക് പോകുന്നവര്‍ക്ക് വിമാന നിരക്ക് കുത്തനെ കുറയ്ക്കുമെന്നു കേന്ദ്ര വ്യാമയാന മന്ത്രാലയം. ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ കുറവ് ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി കെ രാം മോഹന്‍ നായിഡു അറിയിച്ചു.

ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ വിമാന കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിതായി മന്ത്രി വ്യക്തമാക്കി. പുതിയ നിരക്ക് ഇന്ന് മുതല്‍ നിലവില്‍ വരും. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലേക്കുള്ള വിമാനങ്ങളുടെ എണ്ണവും എയര്‍ലൈനുകള്‍ വര്‍ധിപ്പിപ്പിച്ചിട്ടുണ്ട്. 50 ശതമാനത്തോളം കുറവ് വരുത്തിയ ടിക്കറ്റ് നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന് സര്‍ക്കാര്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

Latest